Thursday 1 October 2015

NOTES


സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളിലേയും ഈരണ്ട് വീതം എട്ടാംക്ലാസുകാര്‍ക്ക്, ഇതിനോടകം Raspberry Pi എന്ന കമ്പ്യൂട്ടര്‍ സമ്മാനമായി കിട്ടിക്കാണുമല്ലോ? എന്താണീ കുഞ്ഞന്‍ കമ്പ്യൂട്ടറെന്ന് ഇവിടെ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടുഘട്ടങ്ങളിലായി അഞ്ചുദിവസം ഇതിന്റെ പരിശീലനമുണ്ടാകുമെന്നാണ് അറിയുന്നത്.സിസ്റ്റവും കീബോര്‍ഡും മൗസുമൊക്കെയുണ്ടെങ്കിലും, ടിവിയുമായോ ഏതെങ്കിലും മോണിറ്ററുമായോ ഘടിപ്പിച്ചുവേണം ഇത് ഉപയോഗിക്കാന്‍!
ലാപ്‌ടോപ്പുമായി ഇത് കണക്ട് ചെയ്യാമോ എന്ന ചോദ്യം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഈ രംഗത്ത് വിദഗ്ദനായ,എറണാകുളത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനര്‍ ദേവരാജന്‍ സാര്‍ഈ പോസ്റ്റിലൂടെ ഉത്തരം തരുന്നുണ്ട്. സംശയങ്ങള്‍ കമന്റ് ചെയ്താല്‍, സഹായിക്കാമെന്നും അദ്ദേഹം ഏറ്റിട്ടുണ്ട്...
1. Micro SD Card നെ SD card Adapter ഉപയോഗിച്ച് ലാപ്​ടോപ്പുമാ‍യി ബന്ധിപ്പിക്കുക. Applications – System Tools – Preferences എന്ന ക്രമത്തില്‍ Disks തുറക്കുക. Micro SD Card ല്‍ നിലവിലുള്ള പാര്‍ട്ടീഷനുകളെല്ലാം ഒഴിവാക്കി ഒറ്റ പാര്‍ട്ടീഷനാക്കി ഫോര്‍മാറ്റ് ചെയ്യുക. Disks ഇനി close ചെയ്യാം.


2. 2015-05-05-raspbian-wheezy.zip എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഒരു ഫോള്‍ഡറില്‍ സൂക്ഷിക്കുക. ഈ ഫോള്‍ഡര്‍ ടെര്‍മിനലില്‍ തുറന്ന് sha1sum 2015-05-05-raspbian-wheezy.zip എന്ന കമാന്‍ഡ് കൊടുക്കുക.

ചിത്രത്തില്‍ കൊടുത്തിരിക്കുന്നതുപോലെയുള്ള String വരികയാണെങ്കില്‍ നാം ഡൗണ്‍ലോഡ് ചെയ്ത OS ശരിയാണെന്ന് മനസ്സിലാക്കാം.
3. നാം ഡൗണ്‍ലോഡ് ചെയ്ത OS, unzip ചെയ്യുക എന്നതാണ് അടുത്ത പടി. അതിനായി unzip 2015-05-05-raspbian-wheezy.zip എന്ന കമാന്‍ഡ് കൊടുക്കുക. ഈ കമാന്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ 2015-05-05-raspbian-wheezy.img എന്ന പേരിലുള്ള പുതിയ ഫയല്‍ ഫോള്‍ഡറില്‍ തയ്യാറായിട്ടുണ്ടാകും. എളുപ്പത്തിനായി ഈ ഫയലിനെ 1.img എന്ന് rename ചെയ്ത് വയ്ക്കാം.


No comments: